¡Sorpréndeme!

Sabarimala | ശബരിമലയിൽ 40 സ്ത്രീകളടങ്ങുന്ന സംഘം ദർശനത്തിനായി എത്തുമെന്ന് സൂചനകൾ.

2018-12-22 13 Dailymotion

ശബരിമലയിൽ 40 സ്ത്രീകളടങ്ങുന്ന സംഘം ദർശനത്തിനായി എത്തുമെന്ന് സൂചനകൾ. ഒരാളൊഴികെ ബാക്കിയെല്ലാവരും 50 വയസ്സിന് താഴെയുള്ളവരാമെന്നുമാണ് അറിയിച്ചിരിക്കുന്നത്. തങ്ങൾ വ്രതമനുഷ്ടിച്ചാണ് എത്തുന്നതെന്നും അതുകൊണ്ടുതന്നെ തങ്ങൾ ആക്ടിവിസ്റ്റുകൾ അല്ല യഥാർത്ഥ ഭക്തർ തന്നെയാണെന്നും മനീതി സംഘം നേതാവ് സെൽവി പറയുന്നു. അയ്യപ്പനെ കാണാൻ സാധിക്കും എന്ന ഉറച്ച വിശ്വാസത്തോടെയാണ് സംഘം എത്തുന്നത്. ശബരിമലയിൽ യുവതികളെ തടയുന്നതും തുടർന്നുണ്ടായ പ്രശ്നങ്ങളും വാർത്തകളിലൂടെ അറിഞ്ഞെന്നും തങ്ങൾക്ക് ദർശനം നടത്താൻ കഴിയുമെന്നാണ് വിശ്വാസമെന്നും സെൽവി പറയുന്നു.